MOVIES

ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി 'ഡബ്ബാ കാര്‍ട്ടല്‍'; ട്രെയ്‌ലര്‍ പുറത്ത്

സീരീസ് ഫെബ്രുവരി 28ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമ്ംഗ് ആരംഭിക്കും

Author : ന്യൂസ് ഡെസ്ക്



ഹിതേഷ് ഭാട്ടി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ഡബ്ബാ കാര്‍ട്ടലി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സീരീസ് ഫെബ്രുവരി 28ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമ്ംഗ് ആരംഭിക്കും. മയക്കുമരുന്നു മാഫിയ നടത്തുന്ന സ്ത്രീകളെ ആസ്പതമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഷബാന ആസ്മി, ജ്യോതിക, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാഫിയായുടെയും കുറ്റകൃത്യങ്ങളുടെയും ലോകം വളരെ ലളിതമായും രസകരമായും സീരീസില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. അഞ്ച് സ്ത്രീകളുടെ ജിവിതമാണ് ഈ കഥയുടെ പ്രമേയം. ജ്യോതികയും ആസ്മയുമാണ് സീരീസിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ഭക്ഷണവിതരണം എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങളായ അത്യാഗ്രഹം, വഞ്ചന എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് 'ഡബ്ബാ കര്‍ട്ടല്‍'. സമാധാനത്തോടും സന്തോഷത്തോടും കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുകയും അതിനായി പല തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നവരെക്കുറിച്ചുള്ള നേര്‍ചിത്രമാണ് ഹിതേഷ് ഭാട്ടി തുറന്നുകാട്ടുന്നത്.

മുബൈയില്‍ കൂടിവരുന്ന മയക്കുമരുന്ന് കടത്തലിനെക്കുറിച്ചുള്ള കഥയാണിത്. കുറ്റകൃത്യങ്ങളുടെ ഇടയില്‍ അകപ്പെട്ടു പോകുന്ന സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ഇതില്‍ കാണാന്‍ സാധിക്കും. ഡബ്ബാ എന്നാല്‍ ടിഫിന്‍ സേവനം ഉപയോഗിക്കുന്ന സാധാരണ സ്ത്രീകളാണ്, ഈ സ്ത്രീകള്‍ മയക്കുമരുന്നു കടത്തുകാരുടെ കൂടെക്കൂടി മാഫിയായില്‍ അംഗങ്ങളാകുന്നതാണ് സീരീസില്‍ പറഞ്ഞുവെക്കുന്നത്.

ഷിബാനി അക്തര്‍, വിഷ്ണു മേനോന്‍, ഗൗരവ് കപൂര്‍, അകാന്‍ഷാ സെദാ എന്നിവരാണ് സീരീസിന്റെ ക്രിയേറ്റേഴ്സ്. എക്‌സല്‍ എന്റര്‍ട്ടെയിന്‍മെന്റാണ് നിര്‍മാണം. 'ഡബ്ബാ കാര്‍ട്ടല്‍ നെറ്റ്ഫ്ലിക്സുമായി ഞങ്ങള്‍ ചെയ്യുന്ന ആവേശമേറിയ ഒരു പ്രൊജക്ടാണ്. അഞ്ച് സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് സീരീസില്‍ പറഞ്ഞുവെക്കുന്നത്', എന്നാണ് എന്റര്‍ട്ടെയിന്‍മെന്റ് സീരീസിനെ കുറിച്ച് പറഞ്ഞത്.

SCROLL FOR NEXT