MOVIES

തിയേറ്ററുകളിൽ വിജയക്കൊടി പാറിക്കാൻ 'ദേവര': ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ചിത്രം സെപ്റ്റംബര്‍ 27നാണ് തീയേറ്ററുകളിൽ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ജൂനിയര്‍ എന്‍ടിആര്‍ നായകനായി പ്രേക്ഷകർ കാത്തിരിക്കുന്ന ദേവരയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജനത ഗ്യാരേജിനു ശേഷം ജൂനിയര്‍ എന്‍ടിആറും കൊരടാല ശിവയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും, അതിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 27നാണ് തീയേറ്ററുകളിൽ എത്തുന്നത്.


ജാൻവി കപൂറാണ് ദേവരയിൽ നായികയായി എത്തുന്നത്. സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്, അഭിമന്യു സിംഗ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. രത്‍നവേലുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും എത്തും. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.



SCROLL FOR NEXT