ധനുഷ്  Source : X
MOVIES

"എനിക്ക് ഹിന്ദി അറിയില്ല"; കുബേര പ്രസ് മീറ്റില്‍ ധനുഷ്

ധനുഷ് തമിഴില്‍ വണക്കം പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ധനുഷിനെ നായകനാക്കി തലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കുബേര'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്‍ മുംബൈയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ ധനുഷ് സംസാരിച്ചപ്പോള്‍ ആവേശത്തോടെയാണ് ആരാധകര്‍ പ്രതികരിച്ചത്. ധനുഷ് തമിഴില്‍ വണക്കം പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.

"ഓം നമ ശിവായ, എല്ലാവര്‍ക്കും വണക്കം. നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്", എന്നാണ് ധനുഷ് ആരാധകരോട് ആദ്യം പറഞ്ഞത്. തുടര്‍ന്ന് താരം ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആരംഭിച്ചു. "എനിക്ക് ഹിന്ദി അറിയില്ല. അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കുന്നു. അതും കുറച്ചെ അറിയുകയുള്ളൂ. അഡ്ജസ്റ്റ് ചെയ്യൂ", എന്നാണ് ധനുഷ് പറഞ്ഞത്. പിന്നീട് താരം സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു.

അതേസമയം ജൂണ്‍ 20നാണ് 'കുബേര' തിയേറ്ററിലെത്തുന്നത്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. പ്രശസ്ത നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന 'കുബേര' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ട്രാന്‍സ് ഓഫ് കുബേര എന്ന പേരില്‍ ചിത്രത്തിന്റെ ടീസര്‍ ആഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയില്‍ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. സോനാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

SCROLL FOR NEXT