'ധൂമകേതു' ഫസ്റ്റ് ലുക്ക് 
MOVIES

"നടി കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ!" ശ്രീനിവാസൻ പറഞ്ഞപോലെ ചെയ്ത് 'ധൂമകേതു' ടീം, അണ്ടർ വാട്ടർ ഷൂട്ട് ബിടിഎസ് വൈറൽ

സുധി മാഡിസൺ ആണ് 'ധൂമകേതു' സിനിമയുടെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: "ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ!" 'ചിന്താവിഷ്ടയായ ശ്യാമള'യിലെ ആ ശ്രീനിവാസ ഫലിതം ഓർമയില്ലേ. ചിരിച്ച് തള്ളാൻ വരട്ടെ , അക്കാര്യം അക്ഷരംപ്രതി നടപ്പിലാക്കിയിരിക്കുകയാണ് 'ധൂമകേതു' ടീം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ധൂമകേതു' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ അണ്ടർ വാട്ടർ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പങ്കുവച്ചിരിക്കുന്നത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് 'ധൂമകേതു'. സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകൻ സുധി മാഡിസൺ ആണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

SCROLL FOR NEXT