കൊച്ചി: ബാലതാരം ദേവനന്ദയും യുവതാരം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ‘കല്യാണമരം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ചെറിയ ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. പ്രമുഖ നിർമാണ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം രാജേഷ് അമനകരയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും.
ധ്യാൻ ശ്രീനിവാസൻ, മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ, അമൽ രാജ്‌ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിർമാതാവായ സജി കെ. ഏലിയാസും സിനിമയിൽ അഭിനയിക്കുന്നുണ്ട്. വള്ളുവനാടൻ സിനിമ കമ്പനിയാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.
നിർമാണം: സജി കെ. ഏലിയാസ്, ക്യാമറ: രജീഷ് രാമൻ, കഥ: വിദ്യ രാജേഷ്, സംഭാഷണം: പ്രദീപ് കെ. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കലാസംവിധാനം: സഹസ് ബാല, എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ, സംഗീതം: അജയ് ജോസഫ്, ഗാനരചന: സന്തോഷ് വർമ്മ, മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കുത്തുപറമ്പ്, പിആർഒ: പി.ആർ. സുമേരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ:എം.എസ്. നിതിൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: അർജുൻ കേശവൻ ബാബു, നിഹാൽ, സ്റ്റിൽസ്: ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ്: ജിസൻ പോൾ.