ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ ജോയിയിലെ വീഡിയോ സോങ് പുറത്തിറങ്ങി. അഖില്‍ കാവുങ്ങല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഡിയര്‍ ജോയ് യുടെ ആദ്യ ഗാനം പുറത്തിറങ്ങി.
"വഴികാട്ടും ദിക്കുകള്‍ ഇവിടെ..ഘടികാര സൂചികള്‍ എവിടെ...,"എന്ന ഗാനത്തിന്റെ വരികള്‍ അരുണ്‍ രാജിന്റേതാണ്. വൈക്കം വിജയ ലക്ഷ്മിയാണ് പാട്ട് പാടിയിരിക്കുന്നത്. പ്രണയത്തിനും സംഗീതത്തിനും വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തില്‍ വൈക്കം വിജയലക്ഷ്മിയെ കൂടാതെ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍, എന്നിവരുടേതുള്‍പ്പെടെയുള്ള അതിമനോഹര ആറോളം ഗാനങ്ങള്‍ 'ഡിയര്‍ ജോയി'യിലുണ്ട്.
മുഹാഷിന്‍ സംവിധാനം ചെയ്ത 'വള 'യാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ധ്യാനിനൊപ്പം അപര്‍ണ ദാസിനെ കൂടെ കാണുമ്പോള്‍ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഒരിടവേളക്ക് ശേഷമാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രണയം കൈകാര്യം ചെയ്യുന്നത്. കുഞ്ഞിരാമായണം, അടി കപ്യരെ കൂട്ടമണി പോലെ ധ്യാനിനെ നമുക്ക് ഡിയര്‍ ജോയിയിലും പ്രതീക്ഷിക്കാം.
മലയാള സിനിമ അധികം കണ്ടിട്ടില്ലാത്ത അപര്‍ണ ദാസിന്റെ പ്രണയ രംഗങ്ങളും ചിത്രത്തിന് പുതുമയേറുന്നുണ്ട്. പ്രേമലുവിന് ശേഷം മലയാള സിനിമയില്‍ നല്ലൊരു റോം-കോ മൂവി വന്നിട്ടില്ലാത്തതിനാല്‍ ഡിയര്‍ ജോയ് ഇതിനെല്ലാം പരിഹാരം കണ്ടുത്തുമെന്നാണ് വീഡിയോ സോങ് ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.
എക്ത പ്രൊഡക്ഷന്‍ പ്രേസേന്റ് ചെയുന്ന 'ഡിയര്‍ ജോയ്' നിര്‍മിക്കുന്നത് അമര്‍ പ്രേമാണ്.ധ്യാനിനെയും അപര്‍ണയെയും കൂടാതെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിജു സോപാനം, നിര്‍മല്‍ പാലാഴി,മീര നായര്‍ എന്നിവരും ചിത്രത്തിലുണ്ട്.കലാരംഗത്ത് നിന്ന് അടുത്തിടെ മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ഡിയര്‍ ജോയ്.
അഖില്‍ കാവുങ്ങല്‍ സംവിധാനം ചെയുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിയര്‍ ജോയിയുടെ നിര്‍മാണം അമര്‍ പ്രേം നിര്‍വഹിക്കുമ്പോള്‍ ഡി. ഒ. പി കൈകാര്യം ചെയുന്നത് റോജോ തോമസ് ആണ്. കോ: പ്രൊഡ്യൂസേഴ്‌സ്: സുഷില്‍ വാഴപ്പിള്ളി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജി. കെ. ശര്‍മ.എഡിറ്റര്‍: രാകേഷ് അശോക.ആര്‍ട്ട്: മുരളി ബേപ്പൂര്‍.സംഗീതം & ബി. ജി. എം: ധനുഷ് ഹരികുമാര്‍ & വിമല്‍ജിത് വിജയന്‍.അഡിഷണല്‍ സോങ് : ഡോ:വിമല്‍ കുമാര്‍ കാളിപുറയത്ത്. വസ്ത്രലങ്കാരം:സുകേഷ് താനൂര്‍.മേക്കപ്പ്:രാജീവ് അങ്കമാലി.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്:സുനില്‍ പി സത്യനാഥ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍.ക്രീയേറ്റീവ് പ്രൊഡ്യൂസര്‍:റയീസ് സുമയ്യ റഹ്‌മാന്‍.ലിറിക്സ്:സന്ദൂപ് നാരായണന്‍,അരുണ്‍ രാജ്,ഡോ: ഉണ്ണികൃഷ്ണന്‍ വര്‍മ,സല്‍വിന്‍ വര്‍ഗീസ്.സ്റ്റില്‍സ്: റിഷാദ് മുഹമ്മദ്.
ഡിസൈന്‍: ഡാവിഞ്ചി സ്റ്റുഡിയോസ്,പി. ആര്‍. ഒ. അരുണ്‍ പൂക്കാടന്‍ ഡിജിറ്റല്‍.പി. ആര്‍ അനന്തകൃഷ്ണന്‍ പി ആര്‍