MOVIES

ചൂരലെടുത്ത് ധ്യാന്‍; കല്യാണമരം ചിത്രീകരണം ആരംഭിച്ചു

ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമ കൂടിയാണ് കല്യാണമരം

ന്യൂസ് ഡെസ്ക്

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ വേറിട്ട ലുക്കില്‍ എത്തുന്ന കല്യാണമരം ചിത്രീകരണം ആരംഭിച്ചു. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറിയം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് കല്യാണമരം. ധ്യാനിന്റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്.

ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമ കൂടിയാണ് കല്യാണമരം. ബാലതാരം ദേവനന്ദയും പ്രധാനവേഷഷത്തില്‍ എത്തുന്നുണ്ട്.

കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകന്‍ രാജേഷ് അമനകര പറഞ്ഞു. നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. എറണാകുളം, പാലാ തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിന്‍ ബാലന്‍, അമല്‍ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നിര്‍മ്മാതാവായ സജി കെ.ഏലിയാസ് പരിസ്ഥിതി പ്രവര്‍ത്തകന്റെ വേഷത്തിലും സിനിമയില്‍ എത്തുന്നുണ്ട്.

നിര്‍മ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നസീര്‍ കുത്തുപറമ്പ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -പ്രതീഷ് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടര്‍ - നിഖില്‍ പ്രേംരാജ്, അസോസിയേറ്റ് ഡയറക്ടര്‍-എം എസ് നിതിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അര്‍ജുന്‍ കേശവന്‍ ബാബു, നിഹാല്‍. സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍.

SCROLL FOR NEXT