അനുരാജ് മനോഹര്‍, ടൊവിനോ തോമസ് 
MOVIES

'നരിവേട്ട' പുതിയകാല സിനിമ സംസാരിക്കേണ്ട വിഷയം; അനുരാജ് മനോഹര്‍

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇഷ്ക് സിനിമയിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. പുതിയ കാല സിനിമ സംസാരിക്കേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണ് സിനിമ പങ്കുവെക്കുന്നതെന്നും അനുരാജ് മനോഹര്‍ പറഞ്ഞു. ജൂലൈ 26 ന് ചിത്രീകരണം ആരംഭിക്കും. കോട്ടയവും വയനാടുമാണ് പ്രധാന ലൊക്കേഷന്‍.

സുരാജ് വെഞ്ഞാറമൂട്, തമിഴ് നടനും സംവിധായകനുമായ ചേരന്‍, ആര്യ സലീം, പ്രിയംവദ കൃഷ്ണന്‍, റിനി ഉദയകുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചേരന്‍റെ ആദ്യ മലയാള സിനിമ കൂടിയാണ് നരിവേട്ട. ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് എബിന്‍ ജോസഫാണ് തിരക്കഥ ഒരുക്കുന്നത്. ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. എന്‍.എം. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്.

പ്രൊജക്ട് ഡിസൈന്‍ - ഷെമി ബഷീര്‍, കലാസംവിധാനം ബാവ, മേക്കപ്പ് - അമല്‍ സി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു പി.കെ, ചീഫ് അസോസിയേറ്റ് - രതീഷ് കുമാര്‍, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച് ക്രിയേഷന്‍, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ്- ശ്രീരാജ്, ടൈറ്റില്‍ പോസ്റ്റര്‍ - യെല്ലോ ടൂത്ത്

SCROLL FOR NEXT