MOVIES

ARM വ്യാജ പതിപ്പിന് പിന്നില്‍ സിനിമയെ തകര്‍ക്കാനുള്ള നീക്കം : സംവിധായകന്‍ ജിതിന്‍ ലാല്‍

അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിലും ഇടം നേടിയിരുന്നു

Author : ന്യൂസ് ഡെസ്ക്


എആര്‍എം വ്യാജ പതിപ്പിന് പിന്നില്‍ സിനിമയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍. റിലീസ് ചെയ്ത് അടുത്ത ദിവസം തന്നെ വ്യാജ പതിപ്പ് ഇറങ്ങി. നേരിട്ട് ടെലഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്യുകയായിരുന്നു. സിനിമ ഷൂട്ട് ചെയ്തത് ഇന്ത്യയിലെ തിയേറ്ററില്‍ നിന്ന് തന്നെയാണെന്നും ജിതിന്‍ ലാല്‍ പറഞ്ഞു. ഏത് ഔട്ടില്‍ നിന്നാണ് സിനിമ ഷൂട്ട് ചെയ്തത് എന്ന് മനസിലായെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ചിത്രത്തിന്റെ സംവിധായകനും പരാതിക്കരനുമായ ജിതിന്‍ ലാലിന്റെ മൊഴി എടുക്കും. മൊഴിയുടെ അടിസ്ഥാനത്തിലാവും കേസ് രജിസ്റ്റര്‍ ചെയുക.

ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാള്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഓണക്കാലത്ത് റിലീസിനെത്തിയ മലയാള സിനിമകളില്‍ അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിലും ഇടം നേടിയിരുന്നു.


SCROLL FOR NEXT