ആസിഫ് അലിയെ നായകനാക്കി രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് 'ടിക്കി ടാക്ക'. ചിത്രത്തില്‍ നെസ്‌ലെനും പ്രധാന കഥാപാത്രമാണ്. അടുത്തിടെ മുടി കളര്‍ ചെയ്തുകൊണ്ടുള്ള നെസ്‌ലെന്റെ ലുക്ക് പുറത്തുവന്നിരുന്നു. അത് 'ടിക്കി ടാക്കയി'ലേതാണെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ രോഹിത്ത് വി എസ് തന്നെ നെസ്‌ലനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.
"നഷ്ടം അവനെ തോക്കുകൊണ്ട് പരുവപ്പെടുത്തി, പ്രണയം അവനെ ഒരു പുരുഷനാക്കി", എന്ന ക്യാപ്ക്ഷനോടെയാണ് താരത്തിന്റെ സിനിമയിലെ ലുക്ക് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ നസ്‌ലെന്‍ ചെയ്ത് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും 'ടിക്കി ടാക്കയി'ലേതെന്ന് ഉറപ്പുവരുത്തുന്നതാണ് രോഹിത്തിന്റെ പോസ്റ്റ്. ഗ്രേ ഷെയ്ഡ് കഥാപാപാത്രമായിരിക്കും താരത്തിന്റേതെന്നും സൂചനയുണ്ട്.
അതേസമയം ടൊവിനോ ചിത്രം 'കള'യ്ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടിക്കി ടാക്ക'. ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസര്‍ നല്‍കിയത്. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.