MOVIES

ദുൽഖറിന് ഇത്തവണ വിജയം അനിവാര്യം; പക്ഷേ 'തിമിംഗലം' സമ്മതിക്കുമോ? മമ്മൂട്ടി - ധനുഷ് ചിത്രത്തിനൊപ്പം ക്ലാഷ് റിലീസായി AOT

ഓണം റിലീസായി എത്തിയ 'ഐ ആം ഗെയിമി'ന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ 'AOT'യുടെ ബോക്സ് ഓഫീസ് പ്രകടനം ദുൽഖറിന് നിർണായകമാണ്

Author : ശ്രീജിത്ത് എസ്

‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശംലോ ഒക താര' എന്ന ചിത്രത്തിന്റെ ആശയം ഇതാണ്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന നിലയ്ക്ക് പ്രതീക്ഷയുടെ ഭാരവും പേറിയാണ് AOT തിയേറ്ററിലേക്ക് എത്തുന്നത്.

തെലുങ്ക് ചിത്രമാണെങ്കിലും പാൻ ഇന്ത്യൻ തലത്തിലാണ് ദുൽഖർ ചിത്രത്തെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ മൊഴിമാറ്റി എത്തുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകൾ അതിഗംഭീരമായാണ് നടത്തിയത്. ഹൈദരാബാദിൽ നടന്ന ഇവന്റിൽ അല്ലു അർജുനായിരുന്നു മുഖ്യാതിഥി. റിലീസിന് മുൻപുള്ള ഹൈപ്പ് ശേഷവും തുടർന്നാൽ ദുഷഖറിന്റെ അടുത്ത തെലുങ്ക് ഹിറ്റാകും AOT.

നവംബർ 20നാണ് 'ആകാശംലോ ഒക താര'യുടെ ആഗോള റിലീസ് . പ്രീ റിലീസ് ഇവന്റിൽ ദുൽഖർ പറഞ്ഞപോലെ, ഒരു തിമിംഗലത്തിനൊപ്പം. ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഓം അതേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ഇത് തമിഴ്നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം. എന്നാൽ, മികച്ച അഭിപ്രായം നേടിയെടുക്കാന സാധിച്ചാൽ, തുടർന്നുള്ള ദിവസങ്ങൾ ദുൽഖറിന്റേതാകും. ഓണം റിലീസായി എത്തിയ 'ഐ ആം ഗെയിമി'ന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം ദുൽഖറിന് നിർണായകമാണ്.

SCROLL FOR NEXT