MOVIES

ദുല്‍ഖറും റാണയും ഒന്നിക്കുന്നു; കാന്ത ഉടന്‍ ആരംഭിക്കും

സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന കാന്ത എന്ന തെലുങ്ക് ചിത്രത്തിന്റെ പുജ കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും റാണ ദഗുബാട്ടിയും ചേര്‍ന്നാണ് കാന്ത നിര്‍മിക്കുന്നത്. പുതിയ യാത്രയ്ക്ക് തുടക്കമായി എന്ന് പറഞ്ഞ് ദുല്‍ഖറും റാണയും സമൂഹമാധ്യമത്തില്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്‌ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സ്പിരിറ്റ് മീഡിയ, സ്വപ്‌ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.

കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച സിനിമയാണ് കാന്ത. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം റാണയും ഭാഗ്യശ്രീ ബോര്‍സിയും പ്രധാന കഥാപാത്രങ്ങളാണ്.


SCROLL FOR NEXT