MOVIES

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാര്‍വല്‍ എനിക്ക് തരുന്നുണ്ട് : എലിസബത്ത് ഓല്‍സെന്‍

മാര്‍വെല്‍ തന്റെ ജീവിതത്തിന്റെ ഒരു നിര്‍ണായക ഘടകം ആണെങ്കിലും എലിസബത്ത് ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്

Author : ന്യൂസ് ഡെസ്ക്


സ്‌കാര്‍ലെറ്റ് വിച്ച് എന്ന കഥാപാത്രം കൊണ്ട് പ്രശസ്തയായ ഹോളിവുഡ് നടിയാണ് എലിസബത്ത് ഓല്‍സെന്‍. എന്തുകൊണ്ടാണ് താന്‍ സൂപ്പര്‍ഹീറോ ലോകത്ത് ഇപ്പോഴും തുടരുന്നതെന്ന് അടുത്തിടെ ഒഎലിസബത്ത് പങ്കുവെച്ചിരുന്നു.

മാര്‍വെല്‍ സ്റ്റുഡിയോസ് തനിക്ക് വലിയൊരു ധൈര്യമാണ്. മാര്‍വലിന്റെ ഭാഗമായി നിന്നുകൊണ്ട് തന്നെ ചെറിയ സിനിമകളും താന്‍ ചെയ്യുന്നുണ്ടെന്നും എലിസബത്ത് പറഞ്ഞു. 'എനിക്കിങ്ങനെ അവര്‍ക്ക് വേണ്ടിയൊരു സിനിമ, എന്റെ ഇഷ്ടത്തിനൊരു സിനിമ എന്ന് ചിന്തിക്കാനുള്ള അവസരം വന്നിട്ടില്ല. കാരണം മാര്‍വെല്‍ എനിക്ക് എന്റെ ഇഷ്ടത്തിനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനും അതില്‍ അഭിനയിക്കാനുമുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്', എലിസബത്ത് വ്യക്തമാക്കി.

മാര്‍വെല്‍ തന്റെ ജീവിതത്തിന്റെ ഒരു നിര്‍ണായക ഘടകം ആണെങ്കിലും എലിസബത്ത് ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. 'ഡോക്ടര്‍ സ്‌ട്രേഞ്ച് 2 ' വിലെ തന്റെ റോളിന് ശേഷം എംസിയുവിലേക്കുള്ള തന്റെ തിരിച്ചുവരവിനെ പറ്റി ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും സ്‌കാര്‍ലെറ്റ് വിച്ചിന്റെ സാനിധ്യം ആവശ്യമുള്ള ചിത്രമാണെങ്കില്‍ താന്‍ തിരിച്ചുവരവിനെ പറ്റി ചിന്തികുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT