എമ്പുരാന്‍ സമകാലിക വിഷയത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.
'എമ്പുരാന്‍ വളരെ പ്രസ്‌ക്തമായൊരു സമകാലിക വിഷയത്തെ കുറിച്ച് സംസാരിക്കുന്ന ഒരു സിനിമയായിരിക്കും. ലൂസിഫറില്‍ ഉള്ളത് പോലെ തന്നെ എന്റര്‍ടെയിന്‍മെന്റിന് പ്രാധാന്യം കൊടുക്കുമ്പോഴും കണ്ടന്റ് എന്നത് പരമ പ്രധാനമായിരിക്കും ആ സിനിമയില്‍. അത് ഒരു സമകാലിക വിഷയത്തെ കുറിച്ചാണ് പറഞ്ഞുവെക്കുന്നത്.', എന്നാണ് മുരളി ഗോപി പറഞ്ഞത്.
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും മുരളി ഗോപി സംസാരിച്ചു. 'എല്‍ 3 മനസില്‍ സെറ്റായി ഇരിക്കുകയാണ്. അത് പേപ്പറിലേക്ക് ആയിട്ടില്ല. അത് എല്‍ 2 കഴിഞ്ഞിട്ടല്ലേ ചെയ്യാന്‍ സാധിക്കൂ. എങ്ങനെയാണ് എല്‍ 2ന്റെ പ്രതികരണങ്ങള്‍ എന്ന് അറിയുക കൂടി വേണം. അല്ലാതെ നമുക്ക് അത് തീരുമാനിക്കാന്‍ പറ്റില്ലല്ലോ', എന്നും മുരളി ഗോപി പറഞ്ഞു.
അതേസമയം എമ്പുരാന്റെ ചിത്രീകരണം ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലും ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ജൂലൈ അവസാനത്തോടെ ചിത്രീകരണം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.