ഫഹദ് ഫാസിലിന്റെ 'പേട്രിയറ്റ് സെൽഫി' 
MOVIES

വലുത് വരുന്നുണ്ട്! ഫഹദ് ഫാസിലിന്റെ 'പേട്രിയറ്റ്' സെൽഫി ഏറ്റെടുത്ത് ആരാധകർ

മെയ് ഒന്നിനാണ് 'പേട്രിയറ്റ്' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയുടെ ട്രെയ്‌ലർ ഇന്നാണ് പുറത്തുവരുന്നത്. ഒരു വലിയ താരനിരയ്‌ക്കൊപ്പം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനായി നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ, ട്രെയ്‌ലർ റിലീസിന് മുൻപായി ഒരു 'പേട്രിയറ്റ് സെൽഫി' പങ്കുവച്ചിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ.

സംവിധായകൻ മഹേഷ് നാരായണൻ, നടന്മാരായ കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, പ്രകാശ് വർമ, മമ്മൂട്ടി, മോഹൻലാൽ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് ഫഹദ് പങ്കുവച്ചത്. ഒപ്പം 'വരുന്നുണ്ട്' എന്നൊരു കുറിപ്പും. നിമിഷങ്ങൾക്കുള്ളിൽ ഈ സെൽഫി വൈറലായി.

ഏപ്രിൽ 23നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റിലീസ് മെയ് ഒന്നിലേക്ക് മാറ്റി. ഹൈ വോൾട്ടേജ് സ്പൈ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.

മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

SCROLL FOR NEXT