MOVIES

ഇംത്യാസ് അലി ചിത്രത്തിലൂടെ ഫഹദ് ബോളിവുഡിലേക്ക്? നായിക തൃപ്തി ദിമ്രി

ഇംത്യാസ് അലിയുടെ തന്നെ ബാനറായ വിന്‍ഡോ സീറ്റാകും ചിത്രം നിര്‍മിക്കുക

Author : ന്യൂസ് ഡെസ്ക്


സൗത്ത് ഇന്ത്യന്‍ സിനിമ മേഖലയില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ച ശേഷം ഫഹദ് ഫാസില്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്. ബോളിവുഡിലെ പ്രണയചിത്രങ്ങളുടെ സങ്കല്പങ്ങള്‍ തനെ മാറ്റിമറിച്ച ഇംത്യാസ് അലി തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഫഹദിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടുപേരും ഈ ചിത്രത്തിനെ പറ്റി മാസങ്ങളോളം ചര്‍ച്ചയിലായിരുന്നുവെന്നും അവസാനം അവര്‍ രണ്ടുപേരും കഥയില്‍ തൃപ്തരാണെന്നും 2025 ആദ്യ വാരത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇംത്യാസ് അലിയുടെ തന്നെ ബാനറായ വിന്‍ഡോ സീറ്റാകും ചിത്രം നിര്‍മിക്കുക.

ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയായി തൃപ്തി ദിമ്രിയെ ആണ് പരിഗണിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ ഇംത്യാസ് അലിക്കൊപ്പം ലൈലാ മജ്‌നുവിന് ശേഷം വീണ്ടും തൃപ്തി കൈകോര്‍ക്കുന്ന ചിത്രമായിരിക്കും ഇത്.

ഫഹദിന്റെയും തൃപ്തിയുടെയും പ്രണയം പറയുന്ന ഈ കഥ ഒരു പതിഞ്ഞമൂഡില്‍ പോകുന്ന ചിത്രമായിരിക്കുമെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫഹദിന്റെ ഇഷ്ട സംവിധായകരില്‍ ഒരാളായ ഇംത്യാസ് അലിയുടെ കൂടെയുള്ള ചിത്രത്തിന്റെ ആകാംക്ഷയിലാണ് താരം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫഹദിന്റെ അടുത്തായി ഇറങ്ങാന്‍ പോകുന്ന ചിത്രം ഡിസംബര്‍ 5 നു റീലീസ് ആകുന്ന പുഷ്പ 2 ആണ്. വലിയ പ്രതീക്ഷയോടുകൂടി വരുന്ന ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്റെ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.

SCROLL FOR NEXT