MOVIES

പിറന്നാൾ ദിനത്തിൽ വീടിനു മുന്നിൽ തടിച്ചുകൂടി ആരാധകർ: സർപ്രൈസ് ഒരുക്കി മമ്മൂട്ടി

മമ്മൂട്ടി വീഡിയോ കോളിലൂടെ ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷിച്ച വീഡിയോ ഇപ്പോൾ സൂപ്പർഹിറ്റ് ആണ്

Author : ന്യൂസ് ഡെസ്ക്

മലയാളി സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത ദിനമാണ് സെപ്റ്റംബർ 7. മമ്മൂട്ടിയുടെ പിറന്നാൾ. എല്ലാ വർഷത്തെ പോലെ ഈ വർഷവും മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ എറണാകുളത്തെ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. എന്നാൽ, വീഡിയോകോളിലൂടെ ആരാധകർക്ക് സർപ്രൈസ് കൊടുത്തിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി വീഡിയോ കോളിലൂടെ ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷിച്ച വീഡിയോ ഇപ്പോൾ സൂപ്പർഹിറ്റ് ആണ്.

1951 സെപ്റ്റംബർ 7നാണ് മമ്മൂട്ടി ജനിച്ചത്. മികച്ച നടൻ എന്നതിലുപരി മമ്മൂട്ടി സമൂഹ മാധ്യമത്തിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും ഏറെ പ്രശംസ ലഭിക്കാറുണ്ട്. അതോടൊപ്പം തന്റെ അഭിനയ മികവും ഓരോ തവണയും തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന അതുല്യ കലാകാരനാണ് മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അൻപത് വർഷങ്ങൾക്ക് ഇപ്പുറവും ഇന്നും സിനിമകളിൽ നിറഞ്ഞു നിൽക്കുന്നതില്‍ തന്നെ മമ്മൂട്ടിക്ക് സിനിമയോടുള്ള അഭിനിവേശം കാണാൻ സാധിക്കും.

അതേസമയം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നാണ് ചിത്രത്തിന്‍റെ പേര്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.

SCROLL FOR NEXT