MOVIES

'സിന്തഗി നാ മിലേങ്കി ദൊബാറ 2' ഉണ്ടാകുമോ? ഫര്‍ഹാന്‍ അക്തര്‍ പറയുന്നു

മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമാണ് സിന്തഗി നാ മിലേങ്കി ദൊബാറ

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത ബോളിവുഡ് ചിത്രമായ സിന്തഗി നാ മിലേങ്കി ദൊബാറയുടെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. രാജ് ഷമാനി എന്ന യൂട്യൂബറുമായി നടന്ന സംഭാഷണത്തിലാണ് താരം സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്. സിന്തഗി നാ മിലേങ്കി ദൊബാറയുടെ അപ്‌ഡേറ്റുകളെ കുറിച്ച് അറിയണമെങ്കില്‍ ആരാധകര്‍ സോയ അക്തറോട് ചോദിക്കണമെന്നാണ് ഫര്‍ഹാന്‍ പറഞ്ഞത്.

ഋത്വിക് റോഷന്‍, കത്രീന കൈഫ്, അബയ് ഡിയോള്‍ എന്നിവര്‍ സോയ അക്തറിനോട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഫര്‍ഹാന്‍ പറഞ്ഞു. സോയ ശരിയായ പ്രചോദനത്തിനായി കാത്തിരിക്കുകയാണെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.


മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമാണ് സിന്തഗി നാ മിലേങ്കി ദൊബാറ. ഋത്വിക് റോഷന്‍, അബയ് ഡിയോള്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ബാച്ചലര്‍ പാര്‍ട്ടിയുടെ ഭാഗമായി സ്‌പെയിനിലേക്ക് ഒരു റോഡ് ട്രിപ്പ് നടത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ കത്രീന കൈഫും കല്‍ക്കി കോച്ച്‌ലിനും പ്രധാന കഥാപാത്രങ്ങളാണ്.


SCROLL FOR NEXT