69-ാമത് ശോഭ ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത് പ്രഖ്യാപിച്ചു. ഹൈദരബാദ് ജെആര്‍സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ 15-ാം ഫിലിം ഫെയര്‍ പുരസ്കാരമാണിത്. 'രേഖ'യിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തെ ബാധിത മഹാപ്രളയത്തിന്‍റെ കഥപറഞ്ഞ '2018' മികച്ച സിനിമയായും ജൂഡ് ആന്തണി ജോസഫ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം ജോജു ജോര്‍ജും (ഇരട്ട) മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ജ്യോതികയും (കാതല്‍ ദി കോര്‍) ഏറ്റുവാങ്ങി. മികച്ച സിനിമക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ജിയോ ബേബി ഒരുക്കിയ 'കാതല്‍ - ദി കോര്‍' സ്വന്തമാക്കി.
മികച്ച സഹനടന്‍ - ജഗദീഷ് (പുരുഷപ്രേതം), മികച്ച സഹനടി- പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം) അനശ്വര രാജന്‍ (നേര്), മികച്ച സംഗീത ആല്‍ബം - സാം സിഎസ് (ആര്‍ഡിഎക്സ്), മികച്ച ഗാനരചന - അന്‍വര്‍ അലി ( എന്നും എന്‍ കാവല്‍ - കാതല്‍ ദി കോര്‍ ), മികച്ച പിന്നണി ഗായകന്‍ - കപില്‍ കപിലന്‍ (നീല നിലവെ - ആര്‍ഡിഎക്സ്), മികച്ച പിന്നണി ഗായിക - കെ.എസ് ചിത്ര (മുറ്റത്തെ മുല്ല - ജവാനും മുല്ലപ്പൂവും).