MOVIES

പേടിയും ആകാംഷയും, ഒടുവിൽ മേക്കാത് കുത്തി നയൻതാര; വീഡിയോ വൈറൽ

തന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലും താരം പങ്കുവെയ്ക്കാറുണ്ട്

Author : ന്യൂസ് ഡെസ്ക്

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന താരമാണ് നയൻതാര. തന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലും താരം പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളും വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ മേക്കാത്കുത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം. കാത് കുത്തുന്നതിന്റെ ടെൻഷനും വിഡിയോയിൽ കാണാം. വജ്രത്തിന്റെ രണ്ട് കമ്മലുകളാണ് മേക്കാതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആവേശം സിനിമയിൽ ഇല്ലുമിനാറ്റി എന്ന ഗാനമാണ് പശ്ചാത്തലത്തിൽ കൊടുത്തിട്ടുള്ളത്. എന്തായാലും, വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.

അതേസമയം, റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്റെ നിർമാണത്തിലാണ് താരം. വിഘ്‌നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിയോ ചിത്രത്തിന്‍റെ നിർമാതാവ് എസ്എസ് ലളിത് കുമാര്‍ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവാണ്. 'ഡിയർ സ്റ്റുഡന്റസ്' എന്ന മലയാള ചിത്രം നയൻതാരയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.

SCROLL FOR NEXT