മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു. വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നാണ് റിലീസ് മാറ്റി വെച്ചത്. റിലീസ് മാറ്റിയ വിവരം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
'ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു', എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരും ചിത്രത്തിലുണ്ട്.