MOVIES

ബാലതാരമായിരുന്ന ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ബാലതാരമായിരുന്ന ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ. പയ്യന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ തമ്പി, മാടമ്പി, ഉലകം ചുറ്റും വാലിബൻ, പട്ടണത്തിൽ ഭൂതം, അമർ അക്ബർ അന്തോണി, തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബെംഗളുരുവിൽ നിന്നു ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ വിഎഫ്എക്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

SCROLL FOR NEXT