MOVIES

അനാര്‍ക്കലിയുടെ 'ഗഗനചാരി'; ട്രെയ്‌ലര്‍ എത്തി

ജൂണ്‍ 21നാണ് ചിത്രം തിയേറ്ററിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

അനാര്‍ക്കലി മരയ്ക്കാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഗഗനചാരിയുടെ ട്രെയ്‌ലര്‍ റിലീസ് ആയി. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി. ചിത്രത്തില്‍ അനാര്‍ക്കലിക്ക് പുറമെ ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സയന്‍സ് ഫിക്ഷന്‍ കോമഡി ജോണറില്‍ പെടുന്ന ചിത്രമാണിത്. 

അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ സായി, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വഹിക്കുന്നു. അരവിന്ദ് മന്മദന്‍, സീജേ അച്ചു എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റര്‍മാര്‍. 

'കള' എന്ന സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി. എഫ്. എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കൃഷാന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ,പി ആര്‍ ഒ-എ എസ് ദിനേശ്.

SCROLL FOR NEXT