MOVIES

ക്രൂരയായ രണ്ടാനമ്മയാകാന്‍ വണ്ടര്‍ വുമണ്‍; സ്‌നോ വൈറ്റ് ട്രെയ്‌ലര്‍ എത്തി

റേച്ചല്‍ സെഗ്ലര്‍ ആണ് ചിത്രത്തില്‍ സ്‌നോ വൈറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


വര്‍ഷങ്ങളോളം വണ്ടര്‍ വുമണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം ഹോളിവുഡ് താരം ഗാല്‍ ഗഡോട്ട് ക്രൂരയായ രണ്ടാനമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ക്ക് വെബ്ബ് സംവിധാനം ചെയ്യുന്ന സ്‌നോ വൈറ്റിലാണ് ഗാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിസ്‌നി ക്ലാസിക് ആയ സ്‌നോ വൈറ്റിന്റെ അഡാപ്‌റ്റേഷനാണ് ഈ ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ട്രെയ്‌ലറില്‍ ക്രൂരയായ രാജ്ഞിയായാണ് ഗാല്‍ എത്തുന്നത്.

റേച്ചല്‍ സെഗ്ലര്‍ ആണ് ചിത്രത്തില്‍ സ്‌നോ വൈറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്‌നോ വൈറ്റ് തന്റെ അച്ഛന്‍ രാജ്യം ഭരിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നു എന്ന ആലോചിക്കുന്നതില്‍ നിന്നാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. ക്രൂരയായ രാജ്ഞി ഒരു വയസായ സ്ത്രീയുടെ രൂപത്തില്‍ സ്‌നോ വൈറ്റിന് വിഷമുള്ള ആപ്പിള്‍ നല്‍കുന്നതോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.

നിരവധി പേര്‍ സമൂഹമാധ്യമത്തില്‍ ഗാല്‍ ഗഡോട്ടിന്റെ ക്രൂരയായ രാജ്ഞിയുടെ കഥാപാത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ ആ കഥാപാത്രത്തെ സ്‌നോ വൈറ്റ് ആന്‍ഡ് ദ ഹണ്ട്‌സ് മാന്‍ എന്ന ചിത്രത്തിലെ രാജ്ഞിയായ ചാര്‍ളീസ് തെറോണുമായി താരതമ്യം ചെയ്യുന്നുമുണ്ട്.

2025 മാര്‍ച്ചിലാണ് സ്‌നോ വൈറ്റ് തിയേറ്ററിലെത്തുന്നത്. എറിന്‍ ക്രെസിഡ, ഗ്രെറ്റ് ഗെര്‍വിഗ് എന്നിവരാണ് ചിത്രത്തിന്റെ കോ റൈറ്റേഴ്‌സ്. ബ്ലോക്ബസ്റ്റര്‍ ആയ ബാര്‍ബിക്ക് ശേഷം ഗ്രെറ്റ് എഴുതുന്ന ചിത്രം കൂടിയാണ് സ്‌നോ വൈറ്റ്.

SCROLL FOR NEXT