MOVIES

ഗൗതം മേനോന്‍റെ ആദ്യ മലയാള സിനിമ; നായകനായി മമ്മൂട്ടി

നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, റോഷാക്ക്, കാതല്‍, ടര്‍ബോ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍റെ ആദ്യ മലയാള സിനിമയില്‍ മമ്മൂട്ടി നായകന്‍. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രത്തിന്‍റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തില്‍ സമാന്ത നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ട്. ലെന, ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വഫ റഹ്മാന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലേത്തും. രമേഷ് പിഷാരടിയും ലെനയും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. 

നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, റോഷാക്ക്, കാതല്‍, ടര്‍ബോ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ആയിരുന്നു മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തിലെത്തിയ അവസാന ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ച ചിത്രം തീയേറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. സിനിമയുടെ ഒടിടി പ്രദര്‍ശനം സോണി ലിവിലൂടെ ഉടന്‍ ആരംഭിക്കും.

SCROLL FOR NEXT