MOVIES

ആടുജീവിതം ഒടിടിയിലേക്ക്; തിയതി പ്രഖ്യാപിച്ചു

മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അമല പോള്‍, കെ.ആര്‍ ഗോകുല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 19ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പൃഥ്വിരാജിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അമല പോള്‍, കെ.ആര്‍ ഗോകുല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടിക്ക് മുകളിലാണ് നേടിയത്.

ചിത്രത്തില്‍ നജീബ് എന്ന കുടിയേറ്റ തൊഴിലാളിയുടെ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ചിത്രം 160ന് മുകളില്‍ ദിവസമാണ് ഷൂട്ട് ചെയ്തത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

SCROLL FOR NEXT