MOVIES

വിജയ്‌യുടെ GOAT ഇനി ഒടിടിയില്‍

വെങ്കിട്ട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ഇരട്ടവേഷങ്ങളിലാണ് വിജയ് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

വിജയ് നായകനായി എത്തിയ ഗോട്ട് (ദി ഗ്രേറ്റ്സ്റ്റ് ഓഫ് ഓള്‍ ടൈം) ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബര്‍ 3ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്താണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും.

വെങ്കിട്ട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ഇരട്ടവേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍ മൂഡില്‍ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് , അര്‍ച്ചന കല്‍പാത്തി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.


പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി ,ജയറാം എന്നിവര്‍ പ്രധാന റോളുകളിലെത്തിയ സിനിമയുടെ നിര്‍മാണ ചെലവ് 375 കോടിയാണെന്ന് നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി വെളിപ്പെടുത്തിയിരുന്നു. വിജയ്യുടെ മാത്രം പ്രതിഫലം 200 കോടിയാണെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ബിഗില്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂ വിജയ്ക്ക് ഇന്ന് ഉണ്ടെന്നും അര്‍ച്ചന പറഞ്ഞു.

SCROLL FOR NEXT