സർക്കാരിന്റെ സിനിമാ നയരൂപീകരണ ചർച്ചയിൽ നടി പത്മപ്രിയയും മന്ത്രി സജി ചെറിയാനും തമ്മിൽ തർക്കം. നയരൂപീകരണത്തിനായുള്ള കരടിൽ മാറ്റം വേണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു. ഇത് വരെയുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ആദ്യമായി വന്ന് എതിർപ്പ് പറയുന്നതിൽ എന്ത് അർഥമെന്ന് മന്ത്രി ചോദിച്ചു. ഇതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
പിന്നീട് മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും തർക്കം തണുപ്പിച്ചത്.