‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ 
MOVIES

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് കൃഷ്ണയാണ്

Author : ന്യൂസ് ഡെസ്ക്

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ പാൻ ഇന്ത്യൻ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ശ്രീ ഗുരുവായൂരപ്പന്റെ ദിവ്യസാന്നിധ്യവും ആത്മീയ മഹത്വവും പ്രമേയമാക്കി ഒരുങ്ങുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് കൃഷ്ണയാണ്. വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് ബാബു ആർ ആണ്.

ഭക്തിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന പ്രമേയവും ഉണ്ണി മുകുന്ദന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്. ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

മലയാള സിനിമയിലെ പ്രണയചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’, പ്രമേയത്തിലും അവതരണത്തിലും പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിലെ മറ്റ് താരങ്ങൾ, റിലീസ് തീയതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും.

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിംഗ്: ജോൺകുട്ടി, സംഗീതം: രഞ്ജിൻ രാജ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, ആക്ഷൻ: കാർത്തികേയൻ, നൃത്തസംവിധാനം: വിജി സതീഷ്, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: ശബരി.

SCROLL FOR NEXT