MOVIES

ആരാധകരെ ശാന്തരാകുവിന്‍ ! ഹനുമാന്‍കൈന്‍ഡിന്‍റെ ഇന്ത്യന്‍ ഷോ തീയതി പുറത്ത്

ബിഗ് ഡോഗ്സ് എന്ന ഒറ്റ ട്രാക്കിലൂടെയാണ് ഈ മലയാളി റാപ്പര്‍ ലോകശ്രദ്ധ നേടുന്നത്

Author : ന്യൂസ് ഡെസ്ക്



ബിഗ് ഡോഗ്സ് എന്ന ഒറ്റ ഗാനം കൊണ്ട് ആഗോള സംഗീത പ്രേമികള്‍ക്കിടയില്‍ തംരഗമായി മാറിയ റാപ്പര്‍ ഹനുമാന്‍ കൈന്‍ഡിന്‍റെ ഇന്ത്യയിലെ കോണ്‍സെര്‍ട്ട് തീയതിയും സ്ഥലവും പുറത്ത്. അമേരിക്കയില്‍ വളര്‍ന്ന് ഹനുമാന്‍കൈന്‍ഡ് എന്ന പേരില്‍ ശ്രദ്ധേയനായ മലപ്പുറം പൊന്നാനിക്കാരന്‍ സൂരജ് ചെറുകാട്ടിന് കേരളത്തിലും ആരാധകര്‍ ഏറെയാണ്.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബെംഗളൂരുവിലും മുംബൈയിലുമാണ് ഹനുമാന്‍ കൈന്‍ഡിന്‍റെ ഇന്ത്യയിലെ കോണ്‍സെര്‍ട്ട് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ 13-ന് ബെംഗളൂരുവിലും സെപ്റ്റംബര്‍ 15ന് മുംബൈയിലുമാണ് ഷോ അരങ്ങേറുക. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഹനുമാന്‍കൈന്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സ്റ്റുഡിയോയോ കാറുകളോ മിന്നുന്ന വസ്ത്രങ്ങളോ മോഡലുകളോ ഇല്ലാതെ വെസ്റ്റേണ്‍ ശൈലിയിലുള്ള ഇന്ത്യന്‍ ഡേസി മൂഡിലാണ് ബിഗ് ഡോഗ്സ് താരം ഒരുക്കിയത്. സര്‍ക്കസ് കൂടാരത്തിലെ മരണക്കിണറിനുള്ളില്‍ നിന്നുള്ള റാപ്പറുടെ പ്രകടനം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ആഷിക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തെക്കും ഹമുമാന്‍ കൈന്‍ഡ് ചുവടുവെച്ച് കഴിഞ്ഞു. ചിത്രത്തില്‍ ബീര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

SCROLL FOR NEXT