ഹണി റോസ് അഭിനയരംഗത്തേക്ക് എത്തിയിട്ട് 20ഓളം വർഷങ്ങളായി. 2005ൽ ഇറങ്ങിയ വിനയൻ ചിത്രം 'ബോയ് ഫ്രണ്ടി'ലൂടെയാണ് അരങ്ങേറ്റം. എന്നാൽ, താൻ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് 'റേച്ചല്‍' എന്ന പുതിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ന്യൂസ് മലയാളത്തോട് ഹണി റോസ് പറഞ്ഞു. ഇറച്ചിവെട്ടുകാരിയായ 'റേച്ചൽ' എന്ന ടൈറ്റിൽ റോളിൽ ആണ് ഹണി ഈ സിനിമയിൽ എത്തുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്ത സിനിമ ഡിസംബർ 12ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.
സിനിമയുടെ വിശേഷങ്ങളുമായി ഹണി റോസ്, ചന്തു സലിം കുമാർ, റോഷൻ ബഷീർ, രാധിക രാധാകൃഷ്ണൻ. വീഡിയോ കാണാം