MOVIES

നമ്മുടെ സിനിമ മേഖലയ്ക്ക് വളരെ സന്തോഷം നൽകുന്ന സമയമാണിത്: സ്ത്രീ 2നെ അഭിനന്ദിച്ച് ഋത്വിക് റോഷൻ

മഡോക്ക് ഫിലിമ്സിന്റെ സൂപ്പർ നാച്ചുറൽ യൂണിവേഴ്സിന്റെ ഭാഗമാണ് സ്ത്രീ 2

Author : ന്യൂസ് ഡെസ്ക്

രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്ത്രീ 2 . ഓഗസ്റ്റ് മാസം റിലീസ് ആയ ചിത്രം ഇപ്പോഴും പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. സ്ത്രീ 2 ന്റെ വിജയത്തെ പ്രശംസിച്ച് ഋത്വിക് റോഷൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.


നമ്മുടെ സിനിമ മേഖലയ്ക്ക് വളരെ സന്തോഷം നൽകുന്ന സമയമാണിത്. സ്ത്രീ 1 മികച്ച ഒരു ചിത്രമായിരുന്നു. അതിലൂടെ ഒരു പ്രപഞ്ചം കെട്ടിപ്പടുക്കി സ്ത്രീ 2-ൽ എത്തിയത് കയ്യടി അർഹിക്കുന്നതാണ്. ഇത് പ്രേക്ഷകരുടെ മുന്നിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നാണ് ഋത്വിക് റോഷൻ എക്സിൽ കുറിച്ചിരിക്കുന്നത്.


മഡോക്ക് ഫിലിമ്സിന്റെ സൂപ്പർ നാച്ചുറൽ യൂണിവേഴ്സിന്റെ ഭാഗമാണ് സ്ത്രീ 2. ഭേദിയാ, മുന്‍ജിയ എന്നീ ചിത്രങ്ങളും ഇതേ യൂണിവേഴ്സിന്റെ ഭാഗമാണ്. അമർ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

SCROLL FOR NEXT