MOVIES

ലോക സുന്ദരന്‍മാരുടെ പട്ടികയില്‍ ഋത്വിക് റോഷന്‍; ഇന്ത്യയില്‍ നിന്നുള്ള ഏക താരം

ഇതാദ്യമായല്ല ഋത്വിക് റോഷന്‍ ഇത്തരമൊരു പട്ടികയില്‍ ഇടം നേടുന്നത്

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് താരമായ ഋത്വിക് റോഷന്‍ ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷന്‍മാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി. ടെക്നോസ്പോര്‍ട്ട്സ് ഡോട്ട് കോ ഡോട്ട് ഇന്‍ പുറത്തുവിട്ട സര്‍വേ പ്രകാരം താരം അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

സര്‍വേയില്‍ ഒന്നാമത് സൗത്ത് കൊറിയന്‍ ബാന്റ് ബിടിഎസിലെ ഗായകനായ കിം തെ യുങ് ആണ്. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും റോബേര്‍ട്ട് പാറ്റിന്‍സണും രണ്ടും മൂന്നും സ്ഥാനം നേടി.

കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ആറാം സ്ഥാനത്ത്. നടന്‍മാരായ ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവര്‍ എഴ്, എട്ട്, ഒന്‍പത് സ്ഥാനങ്ങള്‍ നേടി.

ഇതാദ്യമായല്ല ഋത്വിക് റോഷന്‍ ഇത്തരമൊരു പട്ടികയില്‍ ഇടം നേടുന്നത്. 2019ല്‍ വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവും സൗന്ദര്യമുള്ള സിനിമ താരങ്ങളുടെ പട്ടികയില്‍ ഋത്വിക് ഒന്നാമതായിരുന്നു.

SCROLL FOR NEXT