MOVIES

ഞാന്‍ ബോളിവുഡിലെ വിരൂപനായ നടന്‍ : നവാസുദ്ദീന്‍ സിദ്ദിഖി

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. തന്റെ രൂപത്തെ ചൂണ്ടിക്കാട്ടിയാണ് കൂടുതലും നവാസുദ്ദീന് വിവേചനം നേരിടേണ്ടി വന്നിട്ടുള്ളത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

'പരമ്പരാഗത സൗന്ദര്യ സങ്കല്‍പത്തില്‍ നമ്മള്‍ ഒന്നും ഉള്‍പ്പെടാത്തതിന്റെ കാരണമായിരിക്കാം ആളുകള്‍ നമ്മളെ പുച്ഛിക്കുന്നത്. ചിപ്പോഴൊക്കെ ഞാനും കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ രൂപം കണ്ട് ആലോചിക്കാറുണ്ട്, ഞാന്‍ എങ്ങനെ ഈ ഇന്‍ഡസ്ട്രിയില്‍ വന്നുവെന്ന്', നവാസുദ്ദീന്‍ പറഞ്ഞു.  

നിരന്തരമായുള്ള കുറ്റപ്പെടുത്തലുകളും വിവേചനവും മൂലം താന്‍ ഈ ഇന്‍ഡസ്ട്രിയിലെ വിരൂപനായ നടനാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയിരുന്നുവെന്നും നവാസുദ്ദീന്‍ പറഞ്ഞു. എന്നാലും ബോളിവുഡ് ഇന്‍ഡസ്ട്രിയോട് ദേഷ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അതേസമയം തന്റെ കഴിവ് തിരിച്ചറിഞ്ഞ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്നതിന് ബോളിവുഡ് ഇന്‍ഡസ്ട്രിയോട് നവാസുദ്ദീന്‍ നന്ദിയും അറിയിച്ചു. സമൂഹം വിവേചനം കാണിക്കുന്നുണ്ടെങ്കിലും ഇന്‍ഡസ്ട്രിയുടെ കാര്യം വ്യത്യസ്തമാണ്. കുറച്ചെങ്കിലും കഴിവുണ്ടെങ്കില്‍ ഈ ഇന്‍ഡസ്ട്രി നമ്മളെ അംഗീകരിക്കുമെന്നും നവാസുദ്ദീന്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT