Karthik Aryan 
MOVIES

നെപ്പോട്ടിസത്തെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല: കാര്‍ത്തിക് ആര്യന്‍

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചന്തു ചാംപ്യണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത കാര്‍ത്തികിന്റെ ചിത്രം

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് സിനിമ മേഖലയിലെ നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍. തനിക്ക് അതേ കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും ആ വിഷയം ഒരുപാട് തവണ ചര്‍ച്ച ചെയ്തതാണെന്നും കാര്‍ത്തിക് പറഞ്ഞു. ഹ്യുമണ്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ചത്.

'എനിക്ക് നെപ്പോട്ടിസത്തെ കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ല. അതേ കുറിച്ച് ഒരുപാട് തവണ സംസാരിച്ചതാണ്. നെപ്പോട്ടിസം സ്റ്റാര്‍ കിഡ്‌സിനിടയിലും അല്ലാത്തവര്‍ക്കിടയിലും ഇതെപ്പോഴും ഒരു സംസാരവിഷയമാണ്. അത് ഇന്‍ഡസ്ട്രിയുടെ രീതിയാണ്. അത് ആരെക്കൊണ്ടും മാറ്റാന്‍ സാധിക്കില്ല. അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല. എല്ലാം കഴിവിന് അനുസരിച്ച് ഇരിക്കും. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ചിലപ്പോഴെല്ലാം സ്റ്റാര്‍ കിഡ്‌സിനും അല്ലാത്തവര്‍ക്കുമുള്ള അവസരങ്ങള്‍ വ്യത്യസ്തമായിരിക്കാം. അതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല', കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

അതേസമയം കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചന്തു ചാംപ്യണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത കാര്‍ത്തികിന്റെ ചിത്രം. ഭൂല്‍ഭുലയ്യ 3യാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ ചിത്രം. ചിത്രത്തില്‍ തൃപ്തി ദിമ്രിയാണ് നായിക.

SCROLL FOR NEXT