വിജയ് സേതുപതി 
MOVIES

ഒരേ ഒരു നടന്റെ ഓട്ടോഗ്രാഫ് മാത്രമേ ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുള്ളു: വിജയ് സേതുപതി

പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ടിസ്റ്റായി തുടങ്ങി നായകനായും പ്രതിനായകനായും തിളങ്ങിയ താരത്തിന് കേരളത്തിലും ആരാധകര്‍ ഏറെയാണ്. 19 (1)എ , മാര്‍ക്കോണി മത്തായി, എന്നീ സിനിമകളിലൂടെ മലയാളത്തിലും വിജയ് സേതുപതി അഭിനയിച്ചിരുന്നു.

മലയാള സിനിമയിലെ അഭിനേതാക്കളുടെ ആരാധകനാണ് താനെന്ന് മുന്‍പ് വിജയ് സേതുപതി പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ക്ലൈമാക്‌സില്‍ ശബ്ദ സാന്നിധ്യമായി താരമെത്തിയത് വലിയ ആവേശത്തോടെയാണ് തീയേറ്ററില്‍ ആരാധകര്‍ ഏറ്റെടുത്തത്. അതേസമയം, തന്റെ ഓഫീസില്‍ ഒരേ ഒരു നടന്റെ ഓട്ടോഗ്രാഫാണ് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നതെന്നും അത് മോഹന്‍ലാലിന്റേതാണെന്നും വിജയ് സേതുപതി പറഞ്ഞു. 

പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. മുംബൈയില്‍ മോഹന്‍ലാല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് ഓട്ടോഗ്രാഫ് വാങ്ങിയതെന്നും താരം പറഞ്ഞു. ടര്‍ബോയുടെ ഭാഗമാകാന്‍ മമ്മൂട്ടി ക്ഷണിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും വിജയ് സേതുപതി ഓര്‍ത്തെടുത്തു.  

ഷൈലോക്കില്‍ വിക്രം വേദയിലെ വിജയ് സേതുപതിയുടെ ഡയലോഗ് മമ്മൂട്ടി പറഞ്ഞതൊക്കെ അംഗീകാരമായി തോന്നുവെന്നും വിജയ് സേതുപതി മാധ്യമങ്ങളോട് പറഞ്ഞു. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ മഹാരാജ ഇതിനോടകം അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു. കോമഡിയും ഇമോഷനും വയലന്‍സും നിറഞ്ഞ ചിത്രം നിതിലന്‍ സ്വാമിനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

SCROLL FOR NEXT