MOVIES

പ്രേമലു ഞാന്‍ രണ്ട് തവണ കണ്ടു : വിജയ് സേതുപതി

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയെ പ്രശംസിച്ച് നടന്‍ വിജയ് സേതുപതി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു രണ്ട് തവണ കണ്ടു എന്നാണ് വിജയ് സേതുപതി പറഞ്ഞത്. ഡോള്‍ഡ് 101.3 എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മലയാള സിനിമയെ കുറിച്ച് സംസാരിച്ചത്.

'ഞാന്‍ പ്രേമലു രണ്ട് തവണ കണ്ടു. സിനിമ വളരെ നല്ലതായിരുന്നു. പ്രധാന കഥാപാത്രങ്ങള്‍ മാത്രമല്ല സിനിമയിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.' - വിജയ് സേതുപതി

പ്രേമലുവിനെ കുറിച്ച് മാത്രമല്ല മമ്മൂട്ടിയുടെ ഹൊറര്‍ ഡ്രാമ ഭ്രമയുഗത്തെയും വിജയ് സേതുപതി പ്രശംസിച്ചു. അടുത്തിടെ ഇറങ്ങിയ മലയാളം സിനിമയെല്ലാം തന്നെ താന്‍ കണ്ട് ആസ്വദിച്ചിരുന്നുവെന്നും സേതുപതി വ്യക്തമാക്കി. മമ്മൂട്ടിയുടെ ടര്‍ബോയില്‍ വിജയ് സേതുപതി കാമിയോ റോളില്‍ എത്തുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാന ഭാഗത്താണ് വിജയ് സേതുപതി എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിജയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ജൂണ്‍ 14ന് വിജയ് സേതുപതിയുടെ മഹാരാജ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നിതിലന്‍ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് മഹാരാജ എന്ന പ്രത്യേകത കൂടിയുണ്ട്.

SCROLL FOR NEXT