MOVIES

ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച് അഭിഷേക് ബച്ചന്‍ ;'I WANT TO TALK ' ട്രെയ്‌ലര്‍ പുറത്ത്

ഐ വാണ്ട് ടു ടോക്ക് നവംബര്‍ 22ന് തിയേറ്ററുകളില്‍ എത്തും

Author : ന്യൂസ് ഡെസ്ക്


ഒക്ടോബര്‍, വിക്കിഡോണര്‍, പീകു എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂര്‍ജിത് സര്‍ക്കാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് 'I WANT TO TALK '. ഒരാളുടെ ജീവിതവും അവന്റെ തീരുമാനങ്ങളും തമ്മിലുള്ള യുദ്ധം, സ്വയം തിരിച്ചറിവ് അങ്ങനെ സൂര്‍ജിത് സര്‍ക്കാറിന്റെ സിനിമയില്‍ നിന്നും നമുക്ക് ജീവിതത്തിലേക് ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ഒരുപാടു പാഠങ്ങള്‍ ഉണ്ട്. 'I WANT TO TALK 'ഉം അത്തരത്തില്‍ നമുക്ക് ഒരുപാടു തിരിച്ചറിവുകള്‍ സമ്മാനിക്കുന്ന ഒരു സിനിമയായിരിക്കും എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു സര്‍ജറിക്കു വേണ്ടി തയ്യാറെടുക്കുന്ന അര്‍ജുന്റെ കഥയാണ് ചിത്രം പറയുന്നത്. കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടെങ്കിലും അര്‍ജുനെ തളര്‍ത്തുന്നത് അവന്റെ മനസ്സ് തന്നെയാണ്. ഈ ചിത്രം അര്‍ജുന്റെ ഉള്ളിലെ സംഘര്‍ഷങ്ങളെ പറ്റിയും പൂര്‍ണ നിശബ്ദത വേണ്ട അവന്റെ രോഗാവസ്ഥയെ കുറിച്ചുമാണ്. അര്‍ജുനായി വേഷമിടുന്നത് അഭിഷേക് ബച്ചനാണ്.

സര്‍ക്കാരിന്റെ മറ്റുള്ള ചിത്രങ്ങള്‍ പോലെ ഇതിലും കഥപറയാന്‍ അദ്ദേഹം സിറ്റുവേഷണല്‍ കോമഡി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തില്‍ ജോണി ലിവര്‍, ജയന്ത് കൃപ്ലാനി, അഹല്യ ബാംറൂ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോണി ലാഹിരിയും ഷീല്‍ കുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് റിതേഷ് ഷായാണ്. ഐ വാണ്ട് ടു ടോക്ക് നവംബര്‍ 22ന് തിയേറ്ററുകളില്‍ എത്തും.

SCROLL FOR NEXT