ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരായ കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ നായികയായി കയാദു ലോഹർ എത്തുമ്പോൾ, ആന്റണി വർഗീസിന്റെ നായികയായി ആണ് സംയുക്ത വിശ്വനാഥൻ വേഷമിട്ടത്. ചിത്രത്തിന്റെ കഥയിൽ നിർണായക പങ്ക് വഹിക്കുന്ന കഥാപാത്രങ്ങൾക്ക് ആണ് ഇരുവരും ജീവൻ നൽകിയിരിക്കുന്നത്. മികച്ച പ്രകടനം കൊണ്ട് രണ്ട് നായികാ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. സംയുക്ത വിശ്വനാഥൻ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'.
ബോക്സ് ഓഫീസിൽ മികച്ച ആഗോള കളക്ഷൻ നേടിയാണ് ചിത്രം കുതിക്കുന്നത്. കേരളത്തിലും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം, നിറഞ്ഞ സദസുകളിലാണ് പ്രദർശനം തുടരുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം തകർപ്പൻ പ്രകടനമാണ് ദുൽഖർ സൽമാൻ നൽകിയത്. ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു നിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.
ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.