MOVIES

രണ്ട് വർഷത്തിനുള്ളിൽ വിജയ് ചിത്രങ്ങൾ നേടിയത് 1381 കോടി രൂപ? കണക്കുകൾ പുറത്ത്

വിജയ് നായകനായ ഗില്ലി റീ റിലീസ് ചെയ്തപ്പോൾ ഏകദേശം 30 കോടി രൂപയാണ് ആഗോളതലത്തില്‍ കളക്ഷൻ ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

തമിഴിൽ മാത്രമല്ല രാജ്യത്തുടനീളം ഒരുപാട് ആരാധകരുള്ള താരമാണ് വിജയ്. വിജയ് നായകനാകുന്ന എല്ലാ ചിത്രവും സാമ്പത്തികമായി വലിയ വിജയം നേടാറുണ്ട്. ഇപ്പോഴിതാ വിജയ് ചിത്രങ്ങൾ രണ്ട് വർഷത്തിനുള്ളിൽ നേടിയ കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. വിജയ് നായകനായ ചിത്രങ്ങൾ ഈ രണ്ട് വർഷത്തിനുള്ളിൽ 1381 കോടി രൂപ നേടിയെന്നാണ് കണക്കുകൾ.

വിജയ് നായകനായി എത്തിയ വാരിസ് ആഗോളതലത്തില്‍ 310 കോടി രൂപയാണ് നേടിയത്. വിജയിയുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ ലിയോ ആഗോളതലത്തില്‍ നേടിയത് 620 കോടി രൂപയിലധികമാണ്. വിജയ് നായകനായ ഗില്ലി റീ റിലീസ് ചെയ്തപ്പോൾ ഏകദേശം ലഭിച്ചത് 30 കോടി രൂപയാണ് ആഗോളതലത്തില്‍ കളക്ഷൻ ലഭിച്ചത്.


ഒടുവില്‍ വിജയ്‍യുടേതായി എത്തിയ ചിത്രം ദ ഗോട്ടും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ദ ഗോട്ട് ആഗോളതലത്തില്‍ നേടിയത് 421 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും വിപണി മൂല്യമുള്ള താരമായി മാറിയിരിക്കുകയാണ് നടൻ വിജയ്.

SCROLL FOR NEXT