MOVIES

ഗ്രാമി 2025; പുരസ്‌കാര നേട്ടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടന്‍

ത്രിവേണി എന്നാണ് പുരസ്‌കാരം നേടിയ ആല്‍ബത്തിന്റെ പേര്

Author : ന്യൂസ് ഡെസ്ക്


67-ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങി ഇന്ത്യന്‍ അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടന്‍. ദി ബെസ്റ്റ് ന്യൂ എയ്ജ് / ചാന്റ് ആല്‍ബം എന്ന വിഭാഗത്തിലാണ് ചന്ദ്രികയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ത്രിവേണി എന്നാണ് പുരസ്‌കാരം നേടിയ ആല്‍ബത്തിന്റെ പേര്.

'സംഗീതം പ്രണയമാണ്. സംഗീതം വെളിച്ചമാണ്. സംഗീതം ചിരിയാണ്. നമുക്ക് പ്രണയത്തിനും വെളിച്ചത്തിനും ചിരിക്കും ചുറ്റുമായിരിക്കാം. സംഗീതത്തിന് നന്ദി. സംഗീതം ഉണ്ടാക്കുന്നവര്‍ക്കും നന്ദി', എന്നാണ് പുരസ്‌കാരം വാങ്ങിക്കൊണ്ട് ചന്ദ്രിക പറഞ്ഞത്.

ചന്ദ്രികയുടെ രണ്ടാമത്തെ ഗ്രാമി നോമിനേഷനായിരുന്നു ഇത്. 2009ല്‍ സോള്‍ കോള്‍ എന്ന ആല്‍ബത്തിന് അവര്‍ നോമിനേഷന്‍ നേടിയിരുന്നു. എന്നാല്‍ ആദ്യമായാണ് അവര്‍ക്ക് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. ഇത് വളരെ മികച്ച അനുഭവമാണെന്നാണ് റെക്കോര്‍ഡിംഗ് അക്കാഡമിയുമായുള്ള അഭിമുഖത്തില്‍ ചന്ദ്രിക പറഞ്ഞത്.

'ഈ വിഭാഗത്തില്‍ മികച്ച നോമിനീസ് ഉണ്ടായിരുന്നു. ഈ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ക്കൊപ്പം മികച്ച സംഗീതജ്ഞരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്', എന്നും ചന്ദ്രിക പറഞ്ഞു.

2024 ഓഗസ്റ്റ് 30നാണ് ത്രിവേണി എന്ന ആല്‍ബം റിലീസ് ചെയ്യുന്നത്. ഏഴ് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്. പാത്ത് വേ ടു ലൈറ്റ്, ചാന്റ് ഇന്‍ എ, ജേര്‍ണി വിത്ത് ഇന്‍, ഏതേര്‍സ് സെറെന്‍ഡേ, എന്‍ഷ്യന്റ് മൂണ്‍, ഓപ്പണ്‍ സ്‌കൈ, സീക്കിംഗ് ശക്തി എന്നാണ് ഏഴ് പാട്ടുകളുടെ പേര്.

SCROLL FOR NEXT