MOVIES

എന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കി: അനുരാഗ് കശ്യപിനൊപ്പം ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത്

സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ആദ്യ ഹിന്ദി സിനിമ ഈ മികച്ച സംവിധായകനൊപ്പം പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിര്‍മിച്ചതെന്താണെന്ന് നിങ്ങള്‍ കാണുന്നതില്‍ അതിയായ ആകാംഷയുണ്ടെ'ന്നുമാണ് ഇന്ദ്രജിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്.


ഇന്ദ്രജിത്തിന്റെ പോസ്റ്റിന് താഴെ അനുരാഗ് കശ്യപ് കമന്റ് ചെയ്യുകയും ചെയ്തു. 'നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്തത് മികച്ചൊരു അനുഭവമായിരുന്നു. നിങ്ങളൊരു മികച്ച നടനും മനുഷ്യനുമാണ്. ഈ സിനിമ ചെയ്തതില്‍ നന്ദി. ഇതൊരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമ മേഖലയിലെ മിക്ക നടന്‍മാരെക്കാളും മികച്ച രീതിയില്‍ നിങ്ങള്‍ ഹിന്ദി സംസാരിക്കും. നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനായത് ബഹുമതിയായി കണക്കാക്കുന്നു. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ എന്റെ ഇളയ സഹോദരനായിരിക്കും', എന്നാണ് അനുരാഗ് കശ്യപ് കമന്റ് ചെയ്തത്.


ഇന്ദ്രജിത്ത് കമന്റിന് പ്രതികരണവും അറിയിച്ചിട്ടുണ്ട്. 'നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചത് മികച്ചൊരു അനുഭവമായിരുന്നു. നിങ്ങളോടും നിങ്ങളുടെ ടീമിനോടും സ്‌നേഹം മാത്രം. ഇനിയും നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനായി ഞാന്‍ കാത്തിരിക്കുന്നു', എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.

SCROLL FOR NEXT