MOVIES

സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട്: ജിയോ ബേബി

അത്തരം സിനിമകള്‍ക്ക് മുതല്‍മുടക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും ജിയോ ബേബി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാന്‍ മലയാള സിനിമയില്‍ ബുദ്ധിമുട്ടാണെന്ന് സംവിധായകന്‍ ജിയോ ബേബി. അത്തരം സിനിമകള്‍ക്ക് മുതല്‍മുടക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും ജിയോ ബേബി പറഞ്ഞു. മതരഹിതരുടെ കൂട്ടായ്മയായ നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് കണ്ണൂര്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ ഹ്യൂമനിസം'24 എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജിയോ.

'മിക്ക തീരുമാനങ്ങളും പുരുഷന്മാരുടെ തലയില്‍ നിന്നുണ്ടാകുന്നതിനാലാണ് പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥ നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടതല്ല, ഉണ്ടായിവരേണ്ടതാണ്. ഭാര്യ എന്നതിനുപകരം പങ്കാളി എന്ന പദം ഉപയോഗിച്ചതുകൊണ്ട് ആരെങ്കിലും സ്ത്രീകളെ തുല്യതയോടെ കാണുന്നുവെന്ന് കരുതാനാകില്ല', ജിയോ ബേബി പറഞ്ഞു.

'പൂജ, തേങ്ങയുടയ്ക്കല്‍ തുടങ്ങിയവ സിനിമാസെറ്റുകളില്‍ പതിവാണ്. ഇടതുപക്ഷ സര്‍ക്കാര്‍പോലും ഇത്തരം അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തരല്ല. പവര്‍ഗ്രൂപ്പ് സിനിമയില്‍ മാത്രമല്ല, കുടുംബവ്യവസ്ഥയില്‍ ഉള്‍പ്പെടെയുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലിടത്തില്‍ മാറ്റമുണ്ടാക്കു'മെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT