ജയരാജ്, ഉണ്ണി മുകുന്ദന്‍ Source : Facebook
MOVIES

ജയരാജ് - ഉണ്ണി മുകുന്ദന്‍ ചിത്രം 'മെഹ്ഫില്‍'; ഫസ്റ്റ് ലുക്ക് പുറത്ത്

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത മെഹ്ഫിലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ബേസ്ഡ് ഓണ്‍ എ ട്രൂ സ്‌റ്റോറി എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. സംഗീതസാന്ദ്രമായ ഒത്തുചേരലിന്റെ പ്രതീതിയാണ് സിനിമയുടെ പേര് നല്‍കുന്നത്.

ഉണ്ണി മുകുന്ദന്‍, ആശാ ശരത്ത്, മനോജ് കെ ജയന്‍, മുകേഷ്, രഞ്ജി പണിക്കര്‍, കൈലാഷ്, അശ്വന്ത് ലാല്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡോ മനോജ് ഗോവിന്ദനാണ് മെഹ്ഫില്‍ നിര്‍മിക്കുന്നത്. പ്രേം ചന്ദ്രന്‍ പുത്തന്‍ചിറ, രാമസ്വാമിനാരായണ സ്വാമി എന്നിവരാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാര്‍.

മെഹ്ഫില്‍ പോസ്റ്റർ

കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപങ്കുരനാണ് സംഗീതം നല്‍കുന്നത്. വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗും രാഹുല്‍ ദീപ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സന്തോഷ് വെഞ്ഞാറമൂട് കലാസംവിധാനം. വിനോദ് പി ശിവറാം സൗണ്ട് ഡിസൈന്‍. കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരം. ലിബിന്‍ മോഹനന്‍ മേക്കപ്പ്.

ചിത്രം ഉടന്‍ തന്നെ തിയേറ്ററിലെത്തുമെന്നാണ് സൂചന. 2022 മുതല്‍ ചിത്രത്തിലെ പാട്ടുകള്‍ ചിലത് പുറത്തുവന്നിരുന്നു. എന്നാല്‍ റിലീസ് മാത്രം നീണ്ടു പോവുകയായിരുന്നു.

SCROLL FOR NEXT