MOVIES

കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം; ലൈവായി എത്തി റിഷഭ് ഷെട്ടിയും

ആശകള്‍ ആയിരം എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിജയാഘോഷം

ന്യൂസ് ഡെസ്ക്

കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം. റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയില്‍ പ്രധാന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ആശകള്‍ ആയിരം എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിജയാഘോഷം.

ജയറാമിനൊപ്പം കാളിദാസ് ജയറാമും ആശകള്‍ ആയിരം സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഒന്നിച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കും കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷത്തിനിടയില്‍ റിഷഭ് ഷെട്ടിയും വീഡിയോ കോളില്‍ ലൈവായി എത്തി. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ് കാന്താര.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ആശകള്‍ ആയിരം. സിനിമയുടെ ചിത്രീകരണം നാല്പതാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍. ആശകള്‍ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി എന്നിവരാണ്.

ജയറാം, കാളിദാസ് ജയറാം എന്നിവര്‍ക്കു പുറമെ, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദന്‍, ഷിന്‍ഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനര്‍: ബാദുഷാ.എന്‍.എം, കഥ, തിരക്കഥ: അരവിന്ദ് രാജേന്ദ്രന്‍, ജൂഡ് ആന്റണി ജോസഫ്, എഡിറ്റര്‍: ഷഫീഖ് പി വി, മ്യൂസിക്: സനല്‍ ദേവ്, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

SCROLL FOR NEXT