ആട് 3  
MOVIES

അപ്പോ പൊളിക്കുവല്ലേ... ഷാജി പാപ്പന്‍ ഇതാ വരുന്നു; വീഡിയോ പങ്കുവെച്ച് ജയസൂര്യ

ലൊക്കേഷന്‍ വീഡിയോ ജയസൂര്യ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

ആരാധകര്‍ കാത്തിരുന്ന ആട് 3 ചിത്രീകരണം ആരംഭിച്ചു. ഷാജി പാപ്പനായി ജയസൂര്യ എത്തുന്ന മിഥുന്‍ മാനുവല്‍ സിനിമയുടെ ലൊക്കേഷന്‍ വീഡിയോ ജയസൂര്യ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

ഷാജി പാപ്പനായി മാറുന്നതിനായി താടി വടിക്കുന്ന വീഡിയോ നേരത്തേ ജയസൂര്യ പങ്കുവെച്ചിരുന്നു. പുതിയ വീഡിയോയില്‍ ഷാജി പാപ്പന് മുറുക്കാന്‍ നല്‍കിയാണ് സംവിധായകന്‍ മിഥുവന്‍ മാനുവല്‍ സ്വീകരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതു പോലെ ആടും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റിലാണ് ആട് 3 ഒരുക്കുന്നത്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് അങ്ങനെ പതിവ് താരനിര പുതിയ ചിത്രത്തിലുമുണ്ട്.

മിഥുന്‍ മാനുവല്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് ആട് 3. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ആട് 3 ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക.

SCROLL FOR NEXT