'ഓപ്പറേഷൻ ത്രാൽ' പൂജ ചടങ്ങ് 
MOVIES

ജയസൂര്യ ചിത്രം 'ഓപ്പറേഷൻ ത്രാൽ' പൂജാ ചടങ്ങ്; ഷൂട്ടിങ് ആരംഭിച്ചു

സംഗീത സംവിധായകൻ രതീഷ് വേഗയാണ് 'ഓപ്പറേഷൻ ത്രാൽ' സിനിമയുടെ രചനയും സംവിധാനവും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജയസൂര്യയെ നായകനാക്കി രതീഷ് വേഗ ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാലി'ന്റെ ഷൂട്ടിങ്ങിന് പൂജാ ചടങ്ങുകളോട് തുടക്കമായി. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് സിനിമയുടെ നിർമാണം. കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവുമാണ് സിനിമ പ്രമേയമാക്കുന്നത് എന്നാണ് സൂചന.

ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമാതാവ് ജോബി ജോർജ് തടത്തിൽ, സംവിധായകൻ രതീഷ് വേഗ , ജയസൂര്യ എന്നിവരുൾപ്പെടെ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.

രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിന്റെയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനുമാണ് 'ഓപ്പറേഷൻ ത്രാൽ' എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി.

സംഗീത സംവിധായകൻ രതീഷ് വേഗ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഓപ്പറേഷൻ ത്രാൽ'. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും രതീഷാണ്. ജമ്മു കശ്മീരിലെ ത്രാലില്‍ ഇന്ത്യൻ സൈന്യവും ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വമ്പൻ സ്കെയിലിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്ന് നായകൻ ജയസൂര്യ വ്യക്തമാക്കിയിരുന്നു. റിതിക സിംഗ്, വിനയ് റായ്, സിദ്ദീഖ്, സായ്‌കുമാർ, അമെയ്‌ര ദസ്തൂർ, നന്ദു, ആൻസൺ പോൾ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നജോസ് ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് ഷഫീഖ് വി.ബി. സംവിധായകൻ രതീഷ് വേഗ തന്നെയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. സഹനിർമാണം - സുനിമോൾ ജോബി, പ്രോജക്ട് ഡിസൈൻ - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ - സജീഷ് താമരശ്ശേരി എന്നിവർ നിർവഹിക്കുന്നു.

'ഓപ്പറേഷൻ ത്രാൽ' പൂജ ചടങ്ങ്

കലാസംവിധാനനം - സുനീഷ് സോദരൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ - ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിങ് - എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി - ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ - വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് - ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ - ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് - ആതിര ദിൽജിത്ത് & വാഴൂർ ജോസ് , മാർക്കറ്റിങ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ.

SCROLL FOR NEXT