MOVIES

കെ-പോപ് ഐഡല്‍ ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിങ്ങില്‍ ബിടിഎസിന്‍റെ ജിന്‍ ഒന്നാമത്

മെയ് 29 മുതല്‍ ജൂണ്‍ 29 വരെയുള്ള പ്രകടനം വിലയിരുത്തി കൊറിയൻ ബിസിനസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് റാങ്കിങ് പ്രസിദ്ധീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

കെ-പോപ് ഐഡല്‍ ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ബിടിഎസ് താരം ജിന്‍. ജൂണിലെ വ്യക്തിഗത റാങ്കിങ് പ്രകാരം പ്രശസ്ത കൊറിയന്‍ പോപ് മ്യൂസിക് ബാന്‍ഡായ ബിടിഎസിലെ സീനിയര്‍ താരം ജിന്‍ ആണ് ഒന്നാമത്. ബാന്‍ഡിന്‍റെ 11-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടുത്തിടെ നടത്തിയ മെഗാ ഇവന്‍റിന്‍റെ വിജയമാണ് ജിന്നിനെ റാങ്കിങ്ങില്‍ ഒന്നാമത് എത്തിച്ചത്.

കൊറിയൻ ബിസിനസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് 29 മുതല്‍ ജൂണ്‍ 29 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് റാങ്കിങ് പുറത്തു വിട്ടത്. ഐവിഇയുടെ വോണ്‍ യങ്ങും അസ്ട്രോയുടെ ചാ എന്‍വൂമാണ് റാങ്കിങ്ങില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ബിടിഎസില്‍ ജിന്നിന്‍റെ സഹഗായകരായ ജങ്കൂക്ക് , ജിമിൻ , ജെ-ഹോപ്പ്, വി എന്നിവർ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

SCROLL FOR NEXT