MOVIES

സീരിയല്‍ കില്ലറാവാന്‍ മമ്മൂട്ടി? ജിതിന്‍ കെ ജോസ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്

വിനായകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിത്രീകരണം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്


മമ്മൂട്ടി ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച ഘട്ടം ആസ്വദിക്കുകയാണ്. തന്റെ ലീഗിലെ മിക്ക സൂപ്പര്‍ താരങ്ങളില്‍ നിന്നും വ്യത്യസ്തമായി മമ്മൂട്ടി തന്റെ സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ധീരമായ ചില തീരുമാനങ്ങള്‍ അതിനുള്ളില്‍ ഉണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി മലയാളത്തിലെ തന്റെ അടുത്ത ചിത്രത്തിനായി എഴുത്തുകാരനും സംവിധായകനുമായ ജിതിന്‍ കെ ജോസുമായി ഒന്നിക്കുന്നു. വിനായകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സിനിമാപ്രേമികളെ ആവേശഭരിതരാക്കി എന്നതാണ് രസകരമായ കാര്യം.

സമീപകാല അപ്ഡേറ്റുകള്‍ വിശ്വസിക്കാമെങ്കില്‍, ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സീരിയല്‍ കില്ലറിന്റേതാണ്. നെഗറ്റീവ് ഷേഡുള്ള വേഷം യഥാര്‍ത്ഥ ജീവിതത്തിലെ സീരിയല്‍ കില്ലര്‍ 'സയനൈഡ്' മോഹന്‍ അല്ലെങ്കില്‍ മോഹന്‍ കുമാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രചിച്ചിരിക്കുന്നത് എന്ന് ഓടിടി പ്ലെയ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ : കലയോ പ്രൊപ്പഗാണ്ടയോ? സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എങ്ങനെ ഇന്ത്യന്‍ സിനിമയുടെ മുഖമാകും?


ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിനായകന്‍ ചിത്രത്തിലെത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ബാക്കി താരങ്ങളെ നിര്‍മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ അടുത്തിടെ എറണാകുളത്ത് ആരംഭിച്ചു. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകനായി റോബി വര്‍ഗീസ് രാജാണ് നിര്‍വഹിക്കുന്നത്.



SCROLL FOR NEXT