ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ദേവര. കൊരടാല ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സെപ്റ്റംബര്‍ 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന് വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്.
ഇപ്പോഴിതാ ചിത്രം അമേരിക്കയില്‍ പ്രീമിയറിന് 30000 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും ഏകദേശം ദേവര 9 കോടി മുന്‍കൂറായി നേടിയെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് താരം ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് സാബു സിറിലാണ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ദേവര.